കൊല്ലം: കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. തഴുത്തല സ്വദേശി ഷിജാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു എട്ടംഗ സംഘം അയത്തില്‍ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എന്‍ കാഷ്യൂ ഫാക്ടറിക്ക് നേരെയായിരുന്നു ആക്രമണം നടത്തിയത്.
മദ്യപിച്ചെത്തിയ എട്ടുപേര്‍ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടി പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. അക്രമികള്‍ മേശകളും ജനാലകളും സിസിടിവി ക്യാമറകളും അടിച്ചു തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഫാക്ടറിയിലുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും പ്രതികളുമായി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ പൊലീസിനെ വെട്ടിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. പ്രദേശത്തുള്ള ചിലര്‍ ഏറെ നാളായി കശുവണ്ടി ഫാക്ടറി തൊഴിലാളികളെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് സ്ഥാപന ഉടമ ഷാ സലീം പറഞ്ഞു. സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.