തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു (38) ആണ് പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ പിടിയിലായ മൊബൈല്‍ഫോണില്‍ നിന്നും കണ്ടെത്തിയത് അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങള്‍.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് കിളിമാനൂരിലെ പുതിയകാവ് മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി വിദ്യാര്‍ത്ഥിനി ബസ്റ്റാന്‍ഡിലേക്ക് നടന്ന് വരികയായിരുന്നു. കുട്ടിയുടെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല. ഈ സമയത്താണ് പ്രതി പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് പ്രതി ഇയാളുടെ മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യം കുട്ടിയെ കാണിച്ചു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ പിടികൂടിയ ശേഷം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.


