മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് ദിവസം വാളകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സി പി എമ്മുകാർ മർദിച്ച സംഭവത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഡോ.മാത്യു കുഴൽനാടൻ. മൂവാറ്റുപുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എബി പൊങ്ങണത്തിനെയാണ് വാളകം
ഇതിനെതിരേ സമര പരിപാടികൾക്കൊരുങ്ങുകയാണെന്ന് മാത്യു പറഞ്ഞു.പൊലീസ് ഏകപക്ഷീയമായി നീതിരഹിതമായി പെരുമാറുന്നത് തുടരുകയാണ്. ലീഗ് മുതിർന്ന നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി എ ബഷീറിന് നേരെ കയ്യേറ്റം ചെയ്തു. ഇത് തുടർന്നു. പോലിസ് എത്തിയാണ് എബിയെ രക്ഷിച്ചത്. എന്നാൽ കേസെടുത്ത പൊലിസ് കൗണ്ടർ കേസെടുത്ത് കള്ള കേസിൽ കുടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലിസിന്റെ ഇത്തരം ഏകപക്ഷീയ നിലപാടുകൾക്കെതിരെ ശക്തമായ നിയമ – സമര പരിപാടുകളുമായി മുമ്പോട്ടു പോകും. പൊലിസ് പൊതുപ്രവർത്തകരോട് മാന്യത പുലർത്തണം. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും പൊതുപ്രവർത്തകർക്ക് മാന്യത നൽകണമെന്നും കുഴൽ നാടൻ ആവശ്യപെട്ടു.
തെരഞ്ഞെടുപ്പ് പ്രക്രീയകൾക്കിടെ വാഴപ്പിള്ളിയിൽ പ്രശ്നങ്ങൾ നടത്തിയത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്. തർബിയത്തിലും, പേഴയ്ക്കാപ്പിള്ളിയിലും നടന്നതും ഇദ്ദേഹത്തിന്റെ നിലപാടുകളാണ് പ്രശ്നമുണ്ടാക്കിയതെന്ന് കെ പി സി സി അംഗം എ.മുഹമ്മദ് ബഷീർ പറഞ്ഞു
പരാജയഭീതിയിലായ എൽ ഡി എഫ് നേതാക്കൾ പൊലിസിനെ ഉപയോഗിച്ച് അക്രമങ്ങൾ അഴിച്ചു വിടുകയാണന്ന് മുസ്ലീം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് പി എം അമീർ അലി പറഞ്ഞു.
കെപിസിസി അംഗം എ.മുഹമ്മദ് ബഷീർ,യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി എം അമീർ അലി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എ സലീം ഹാജി, മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് , മുസ്ലിം ലീഗ് നിമണ്ഡലം പ്രസിഡന്റ് പി എ ബഷീർ, യുഡിഎഫ് സെക്രട്ടറി ടോമി പാലമല , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി , അസംബ്ലി മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ , ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളി എന്നിവരും പങ്കെടുത്തു.

