പാലക്കാട്: കഞ്ചിക്കോടില്‍ മിനിലോറി തടഞ്ഞ് യുവാക്കളെ ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ ദേശീയപാതയില്‍ പതിവായി കുഴല്‍പ്പണം തട്ടുന്ന സംഘമാണെന്ന് പൊലീസ്. അക്രമികള്‍ ഒളിവിലാണെന്നും ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശികളായ നൗഷാദ്, ആഷിഫ് എന്നിവരെയാണ് മൂന്ന് വാഹനങ്ങളിലെത്തിയ സംഘം മര്‍ദിച്ചത്. ശേഷം നൗഷാദിനെ പാലക്കാട് കെഎസ്ആര്‍ടിസിക്ക് സമീപവും ആഷിഫിനെ വടക്കഞ്ചേരിയിലും ഉപേക്ഷിക്കുകയായിരുന്നു.
സംഘം യുവാക്കളില്‍ നിന്നും തട്ടിയെടുത്ത മിനി ലോറിയും തൃശൂര്‍ പുതുക്കാട് നിന്ന് വാളയാര്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ വാളയാര്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു.


