കൂത്തുപറമ്പ് :ചാത്തന് സേവയുടെ മറവില്‍ 16 കാരിയെ പീഡനം വ്യാജ സിദ്ധന് അറസ്റ്റില്‍.പൂജാ കേന്ദ്രത്തില്‍ സന്ദര്‍ശകയായിരുന്ന വിദ്യാര്‍ഥിനിയെ മഠത്തില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപര്‍ണികയില്‍ ജയേഷ് കോറോത്താ(44) നെ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്‍സേവ നടത്തി ആളുകളെ വശീകരിക്കുന്നതായി സിദ്ധനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ ഈ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേന്ദ്രത്തില്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും താക്കീത് നല്കി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് സിദ്ധനെ ചോദ്യം ചെയ്യാനായി അന്ന് പൊലീസ് പിടികൂടിയത്. രേഖാമൂലം പരാതി നല്കാന് പെണ്‍കുട്ടി വിസമ്മതിച്ചതിനാലാണ് നടപടി വൈകിയത്. കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം ഉള്‍പ്പെടെ പൊലീസിനോട് പറഞ്ഞത്.


