കാലടി : പുതുപ്പള്ളി തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കോണ്‍ഗ്രസ് അനുഭാവിക്ക് സി.പി.എം. പ്രവര്‍ത്തകന്റെ വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടന്‍ ദേവസിയാണ് ആക്രമിച്ചതെന്ന് പരുക്കേറ്റയാള്‍ പറഞ്ഞു.
എറണാകുളം കാലടിയിലാണ് സംഭവം. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടന്‍ ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജോണ്സണ് ലോറി ഡ്രൈവറാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നേരെയും ഗുണ്ടാആക്രമണം നടന്നിരുന്നു. വോട്ടിങ് വൈകുന്നതിനെ കുറിച്ച് ചോദിച്ചതിനായിരുന്നു സ്ഥാനാര്‍ത്ഥിക്ക് നേരെ അക്രമം നടത്താന്‍ ശ്രമിച്ചത്.


