കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സനൂപ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. അക്രമത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിപിനെ ജൂബിലി മിഷന് ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിപിഎം പ്രവര്‍ത്തകനായ മിഥുനെ വീട്ടിലേക്ക് കൊണ്ടാക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പുതുശ്ശേരി കോളനിയില്‍ പേരാലില്‍ വീട്ടില്‍ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്. കൂലിപ്പണിക്കാരനാണ്. പ്രദേശത്തെ ആര്‍എസ്എസ് ബജ്രംഗ്ദള് ക്രിമനല്‍ സംഘങ്ങളിലുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.
അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു.


