മൂവാറ്റുപുഴ : സംഘ് പരിവാര്‍ സംഘടനയ്ക്ക് പഠനോപകരണ വിതരണത്തിന് പോലീസ് സ്റ്റേഷനില്‍് വേദിയൊരുക്കിയ സംഭവത്തിനെതിരെ വ്യാപകമായ പരാതി. ശനിയാഴ്ച രാവിലെയാണ് ആലുവ റൂറല്‍ പോലിസിന്് കീഴിലെ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ സംഭവം നടന്നത്. ചടങ്ങിന് അനുവാദം നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്ത കല്ലൂര്‍കാട് എസ് ഐ സുരേന്ദ്രനെയും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
.
സംഘപരിവാര്‍ സംഘടനയ്ക്ക് പോലീസ് സ്റ്റേഷന് വേദി ആക്കിയ നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഇത്തരത്തില്‍ സംഘപരിവാര്‍ ഏജന്റ്മാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വകുപ്പുതലത്തില്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു.

