കണ്ണൂര്‍: കണ്ണൂരില്‍ പൊലീസിനു നേരെ വെടിവച്ച കേസില്‍ ആരോപണവുമായി കുടുംബം രംഗത്ത്. പൊലീസെത്തിയത് ഗുണ്ടകളുമായെന്ന് അറസ്റ്റിലായ ബാബുവിന്റെ ഭാര്യ ലിന്‍ഡ പറഞ്ഞു. പൊലീസിനു നേരെ വെടിവച്ചില്ല. അക്രമികളെ ഭയപ്പെടുത്താന്‍ മുകളിലേക്കാണ് വെടിയുതിര്‍ത്തത്. തോക്കിന് ലൈസന്‍സുണ്ടെന്നും ലിന്‍ഡ പറഞ്ഞു.
എന്നാല്‍ പോലീസും കുറച്ച് ഗുണ്ടകളുമായാണ് എത്തിയത്. ഗുണ്ടകള്‍ വീട് അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തപ്പോഴാണ് മുകളിലോട്ട് വെടിവെച്ചത്. എന്നാല്‍ ഒരു വധശ്രമക്കേസുമായി ് റോഷനെ പിടികൂടാനെത്തി യതായിരുന്നു പൊലീസ്. പോലീസിനു നേരെ വെടിവെച്ചിട്ടില്ല എന്നും അറസ്റ്റിലായ ബാബുവിന്റെ ഭാര്യ പറയുന്നു.


