മുംബൈ: സഹോദരിമാരായ രണ്ട് യുവതികളെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നവി മുംബൈയിലെ എയ്റോളിലാണ് സംഭവം. സഹോരദിമാരായ ലക്ഷ്മി പന്താരി (33) സ്നേഹ പന്താരി (26) എന്നിവരാണ് മരിച്ചത്. ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
യുവതികളുടെ ഫ്ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍ പെട്ട സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ആത്മഹത്യ ആണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
സഹോദരിമാര്‍ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് എടുത്താണ് ഇരുവരും കഴിഞ്ഞുപോന്നത്. അയല്‍ക്കാരുമായി അടുപ്പത്തിലല്ലായിരുന്ന സഹോദരിമാരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി കണ്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവരുടെ മാതാവ് നേരത്തെ ജീവനൊടുക്കിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവും മരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.


