കൊച്ചി: ഡോക്ടറുടെ പക്കല്‍ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നു പേരെ് കോടതിയില്‍ ഹാജരാക്കി.മലപ്പുറം സ്വദേശികളായ ബാസിത്(26), ഹാഷി(29), അമീര്‍ അലി ഫൈസല്‍(42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ കഴിഞ്ഞയാഴ്ച നാലുപേര്‍ അറസ്റ്റിലായിരുന്നു. മലപ്പുറം ചെമ്മലശേരിയിലെ എന്‍. മുഹമ്മദ് അഫ്സല് (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23) എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഡോക്ടര്‍ക്കു വന്ന കൊറിയറില്‍ എംഡിഎംഎ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് കസ്റ്റംസെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം വിളിച്ചത്. അക്കൗണ്ടുകളുടെ പരിശോധന ആവശ്യമുണ്ടെന്നും അറിയിച്ചു.
ഡോക്ടറുടെ 41.61 ലക്ഷം തട്ടിയ കേസ്: മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

