മൂവാറ്റുപുഴ: കൊലയാളി ആൻസൺ റോയിയെ പോലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസ് അന്വേഷിക്കുന്ന മുവാറ്റുപുഴ പൊലിസ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ആൻസണെ കസ്റ്റഡിയിലെടുത്തത്.
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് നിർമ്മലകോളേജ് വിദ്യാര്‍ഥിനി നമിത മരിച്ച സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതിയെ മൂവാറ്റുപുഴ സിഐ പിഎം ബൈജുവിന്റെ നേതൃത്തവത്തിലുള്ള പോലീസ്സംഘം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിനിടെ ആൻസണ്‍ ലൈസൻസില്ലന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമീക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിð ഹാജരാക്കാനാണ് പോലീസ് നീക്കം. വിദ്യാർത്ഥി പ്രതിഷേധം കണക്കിലെടുത്ത് രാത്രി വൈകിയോ ബുധനാഴ്ച പുലർച്ചയോ തെളിവെടുപ്പ് നടത്താനാണ് പൊലിസ് നീക്കം.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. മൂവാറ്റുപുഴ നിര്‍മല കോളേജിന് മുന്നിലാണ് അമിത വേഗത്തിലെത്തിയ ആന്‍സന്റെ ബൈക്ക് ഇടിച്ച് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി വാളകം കുന്നയ്ക്കല്‍ വടക്കേപുഷ്പകം രഘുവിന്റെയും ഗിരിജയുടെയും മകള്‍ നമിത .ആര്(20) മരിച്ചത്. നമിതയുടെ സഹപാഠിയായ അനുശ്രീ രാജിനും പരിക്കേറ്റിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളുടെ പേരിൽ
വിവിധ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, ലഹരിയുപയോഗമുള്പ്പെടെ 11ഓളം കേസുകള്‍ നിലവിലുണ്ട്.


