കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചിത്രകലാ അധ്യാപകന് പോക്സോ അറസ്റ്റില്‍. കണ്ണൂര്‍ പാവന്നൂര്‍മൊട്ട പഴശ്ശിയിലെ സതീശന്(50) ആണ് പൊലീസ് പിടിയിലായത്. മൂന്ന് പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ മയ്യില്‍ പൊലീസില്‍ പരാതി നല്‍കിയത്. പോക്സോ പ്രകാരം മയ്യില്‍ പൊലീസ് കേസെടുത്ത് വളപട്ടണം വനിതാ എസ് ഐ രേഷ്മക്ക് കേസ് കൈമാറുകയായിരുന്നു.

