തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡിയുടെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകില്ല. സി എം രവീന്ദ്രന് നിയമസഭയിലുണ്ട്. തന്റെ ജോലികളില്‍ വ്യാപൃതനായി കഴിഞ്ഞു. ബഡ്ജറ്റ് സമ്മേളന തിരക്കിലുമാണെന്നാണ് ബന്ധപ്പെട്ടലരുടെ വിശദീകരണം.
ചോദ്യം ചെയ്യലിന് രാവിലെ 10.30 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. കേസിലെ എല്ലാ ഇടപാടുകളും സി എം രവീന്ദ്രന്റെ അറിവോടെ ആയിരുന്നെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. സ്വപ്നയുടേയും ശിവശങ്കറിന്റെയും വാട്സ് ആപ്പ് ചാറ്റിലും രവീന്ദ്രനെ കുറിച്ചുള്ള പരാമര്‍ശമുണ്ടെന്നും ഇഡി കണ്ടെത്തി. ഇതോടെയാണ് വീണ്ടും ചോദ്യം ,യ്യെലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയത്.