തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് രാജ്ഭവന് സര്‍ക്കാരിലേക്ക് മടക്കി അയച്ചു. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കി അയച്ചതെന്നാണ് വിശദീകരണം. നിലവില്‍ നിയമസഭ പാസാക്കിയ ആറ് ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുണ്ട്. വിവാദമായ ലോകായുക്ത നിയമഭേദഗതി, വി.സി. നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുന്ന സര്‍വകലാശാലാ നിയമഭേദഗതി, മില്‍മയില്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും വോട്ടവകാശം നല്കുന്ന സഹകരണ നിയമഭേദഗതി തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഈ ബില്ലുകളിന്മേലും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ഇതിനിടെയാണ് ഗവര്‍ണ്ണറെ ലക്ഷ്യമിട്ടുള്ള പുതിയ ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തിയത് മടക്കിയത്.
സര്‍വകലാശാലാ വി.സി. നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് രൂക്ഷമായതിനെത്തുടര്‍ന്നാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്ധരെ ചാന്‍സലറായി നിയമിക്കാനുമുള്ള ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്കായി ഒരു ചാന്‍സലറെന്ന നിലയിലായിരിക്കും നിയമനം. ഓര്ഡിനന്സിനുപകരം സഭാസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഓര്‍ഡിനന്‍സ് ആയാലും ബില്‍ ആയാലും ഒപ്പിടില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. തന്നെമാത്രം ലക്ഷ്യമിട്ടുള്ള നിയമനിര്മാണമാണെങ്കില് രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍മാരെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍മാരായി നിയമിക്കുന്നത് ദേശീയനയത്തിന്റെ ഭാഗമാണെന്നും കേരളത്തിന് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞദിവസം ഗവര്‍ണര്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ദേശീയതലത്തില്‍ നിയമനിര്‍മാണത്തിനും ശ്രമമുണ്ട്. യു.ജി.സി. നിര്‍ദേശങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍വകലാശാലകളില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരും സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണര്‍മാരും ചാന്‍സലറാകുകയെന്ന നിബന്ധന കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കേരളത്തിനുപുറമെ തമിഴ്നാട്, രാജസ്ഥാന്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മില്‍ സര്‍വകലാശാലാ കാര്യങ്ങളില്‍ ഏറ്റുമുട്ടലുണ്ട്. ഇവിടെയും സമാനരീതിയിലുള്ള നിയമനിര്‍മാണം വിവിധഘട്ടങ്ങളിലാണ്.ഇതൊക്കെ കണക്കിലെടുത്താണ് നിയമനിര്‍മാണത്തെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.