തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയതോടെ സംഘര്‍ഷം. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ വലിച്ചിഴച്ചു. സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ എംഎല്‍എമാര്‍ ഉപരോധിച്ചതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഓഫീസിനുള്ളില്‍ പ്രവേശിച്ചു.
സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ ടി ജെ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയ്യേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു. നാല് എംഎല്‍എമാര്‍ക്ക് പരിക്കേറ്റതായി പ്രതിപക്ഷം ആരോപിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാര്‍ ജോസഫ്, കെ കെ രമ, എ കെ എം അഷ്റഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഭരണപക്ഷ എംഎല്‍എമാരും പ്രതിഷേധ സ്ഥലത്തെത്തി. പ്രതിപക്ഷ എംഎല്‍എമാരുടെ അവകാശങ്ങള്‍ സ്പീക്കര്‍ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേ