കൊച്ചി: സ്നേഹവും കരുതലും കൂടി നിറച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചതയം വരെ ഓണസദ്യക്കുള്ള പച്ചക്കറികള്‍ നല്കി കൊച്ചി സിറ്റി പൊലീസ്. നിര്‍ധനരായ വിധവകള്‍ക്കായി 1000ത്തോളം പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്തത്. 800 രൂപയോളം വില വരുന്നതാണ് ഓരോകിറ്റുകളും.
നിര്‍ധനരായ വിധവകള്‍, കിടപ്പുരോഗികളുടെ ഭാര്യമാര്‍ എന്നിവരെ കണ്ടെത്തിയാണ് 1000ത്തോളം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തത്. തൃപ്പൂണിത്തുറയിലെ ആശാ വര്‍ക്കര്‍മാരാണ് അര്‍ഹരായവരെ കണ്ടെത്തിയത്.
സഹായവുമായി സംഘടനകള്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹായത്തോടെ ഒമ്പത് ടണ്‍ പച്ചക്കറികളാണ് ശേഖരിച്ചത്. പള്‍സ് ഓഫ് തൃപ്പൂണിത്തുറ എന്ന സംഘടനയിലെ സേവന സന്നദ്ധരായ മനുഷ്യര്‍ ഇതിന് നേതൃത്വം നല്കി. തൃപ്പൂണിത്തുറ നഗരസഭയും പിന്തുണ നല്കി. കൊച്ചി സിറ്റി പൊലീസും എസിപി രാജ്കുമാറാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്.


