ടോക്യോ ഒളിമ്പിക്സിലെ ബോക്സിംഗില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. അമിത് പാംഗല്‍ കൊളംബിയയ്ക്കെതിരെ മത്സരിച്ച് തോറ്റു. പുരുഷന്മാരുടെ ഫ്ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗല്‍ ഞെട്ടിക്കന്ന തോല്‍വി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബര്‍ജെന്‍ മാര്‍ട്ടിനസിനെതിരെ 4-1 നായിരുന്നു തോല്‍വി. ലോക ഒന്നാം നമ്പര്‍ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗല്‍.
അതേസമയം, അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യന്‍ താരം അതാനു ദാസ് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ തക്കഹാരയോടാണ് അതാനുവിന്റെ തോല്‍വി. സ്കോര്‍ 4-6.
ആദ്യസെറ്റ് 27-25 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ അതാനു 28-28 ന് ഒപ്പമെത്തി. മൂന്നാം സെറ്റില്‍ 27-28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിര്‍ണയം അഞ്ചാം സെറ്റിലെത്തി. ഇതില്‍ ജപ്പാന് താരത്തിനായിരുന്നു ജയം.
ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ സീമ പുനിയ ആറാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. കമല്‍ പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചു.