ഐടി വകുപ്പ് പദ്ധതികളില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് വിലക്ക്. രണ്ടുവര്‍ഷത്തേക്കാണ് പി.ഡബ്ല്യു.സിയെ വിലക്കിയത്. കെഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറും പുതുക്കില്ല. വിലക്കിന് കാരണം സ്വപ്നയുടെ നിയമനം ആണെന്നാണ് വിവരം. സ്പേസ് പാര്‍ക്കില്‍ യോഗ്യതയില്ലാത്ത ആളെ നിയമിച്ചതാണ് പിഡബ്ല്യുസിയെ വിലക്കാന്‍ കാരണമായി പറയുന്നത്. പി.ഡബ്ല്യു.സി വരുത്തിയ വീഴ്ച കരാര്‍ വ്യവസ്ഥകളുടെ ലംഘനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. വിഡിയോ സ്റ്റോറി കാണാം.

