റെക്കോര്‍ഡിട്ട് ഓണം ബമ്പര്‍ വില്‍പ്പന. ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 29 വരെ 25 കോടി സമ്മാനത്തുകയുള്ള 30 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 150 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതിനകം വിറ്റത്. ആദ്യഘട്ടത്തില്‍ അടിച്ച 30 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആവശ്യക്കാര്‍ കൂടിയതോടെ 10 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ചിട്ടുണ്ട്.
കറന്‍സിയുടെ സുരക്ഷയും ഫല്റസന്റ് നിറവുമാണ് ഇത്തവണത്തെ ടിക്കറ്റിന്റെ പ്രത്യേകത. സെപ്തംബര്‍ 18 ന് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കും.
അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. അഞ്ച് കോടി വെച്ച് പത്ത് പേര്‍ക്ക് മൂന്നാം സമ്മാനവും ഒരു കോടി നീതം വെച്ച് 90 പേര്‍ക്ക് നാലാം സമ്മാനവു ലഭിക്കും. സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക. 90 ലക്ഷം ടിക്കറ്റ് വരെ അച്ചടിച്ചേക്കും. ടിക്കറ്റ് വില ഉയര്‍ന്നതിനാല്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകള്‍ അടങ്ങിയ ബുക്ക്ലെറ്റാണ് ഇത്തവണ പുറത്തിറക്കുന്നത്.
ടിക്കറ്റ് വില്‍പ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികള്‍ക്ക് കമ്മിഷന് ഇനത്തില്‍ കിട്ടും. ഒരു രൂപയ്ക്ക് 50,000 രൂപ സമ്മാനത്തുകയുമായി ആരംഭിച്ച സംസ്ഥാന ലോട്ടറി ഇപ്പോള്‍ 500 രൂപയ്ക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുമായി ചരിത്രത്തിന്റെ ഭാഗമാകുകയാണ്.