തിരുവോണത്തിന് അടക്കം മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യ വില്പനയില്ല. ബാര്‍, ബിവറേജ് ഔട്ട്ലെറ്റ്, വൈന്‍ പാര്‍ലര്‍ എന്നിങ്ങനെ എല്ലാ മദ്യവില്പന സ്ഥാപനങ്ങളും അടഞ്ഞുകിടക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാനാണ് ഈ നീക്കം. സാധാരണ ആഘോഷ ദിവസങ്ങളില്‍ മദ്യവില്പനശാലകള്ക്ക് ഇളവ് നല്കാറുണ്ടായിരുന്നുവെങ്കിലും ഇത്തവണ മാറ്റം ഉണ്ടായി.
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യാനുള്ള ബിവറേജസ് കോര്പറേഷന് ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍ വന്നു. ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭിക്കും. ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാവൂ എന്ന വ്യവസ്ഥ സര്‍ക്കാര്‍ നീക്കി.


