അട്ടപ്പാടിയിലെ ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആര്‍ടിഒയുടെ എണ്ണം കൂട്ടല്‍ നടപടികള്‍ വേഗത്തിലാക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അട്ടപ്പാടിയിലെ കാട്ടാന ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി പി.പ്രസാദിന്റെ സാന്നിധ്യത്തില്‍ യോഗം ചേരുകകായിരുന്നു.
അട്ടപ്പാടി കാവുണ്ടിക്കല്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. സംഭവം ഗൗരവമുള്ളതാണെന്നും പ്രശ്നത്തില്‍ സര്‍ക്കാരും വനംവകുപ്പും ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
അട്ടപ്പാടി, മലമ്പുഴ ഉള്‍പ്പെടെ ജില്ലയിലെ മലയോര മേഖലകളില്‍ കാട്ടാന അടക്കമുള്ള വന്യമൃഗശല്യം ഏറെയാണ്. എന്നിട്ടും സര്‍ക്കാരും വനംവകുപ്പും ഗൗരവമായി കാണുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.


