കൽപ്പറ്റ: ഒന്നരവർഷത്തിനിടെ 11 പേരാണ് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പടമല അജീഷിന്റെ മരണം ഒഴികെ മറ്റെല്ലാം വനത്തിലോ, കാടതിർത്തിയിലോ ആണ് സംഭവിച്ചിട്ടുള്ളത്. രണ്ടു താത്കാലിക വനം വാച്ചർമാർ ജോലിക്കിടെയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
കാടും നാടും ഇഴകിചേർന്ന വയനാട്ടിൽ കാട്ടാന ആക്രമണങ്ങൾ എപ്പോഴും സംഭവിക്കാവുന്ന കാര്യമായി മാറുന്നുണ്ട്. പ്രത്യേകിച്ചു കാട് അതിർത്തി മേഖലകളിൽ. ഒന്നര വർഷത്തിനിടെ 11 പേരുടെ ജീവൻ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞു. അതായത് ഒന്നര മാസത്തിനിടെ ഒന്നേന്ന തോതിലാണ് ഈ മരണങ്ങൾ. 2023 ഓഗസ്റ്റ് 13. തോൽപ്പെട്ടി ബേഗൂരിലെ ചെറിയ സോമൻ കാട്ടാന ആക്രമണത്തിൽ മരിച്ചു. വനത്തിൽ ആടിനെ മേയ്ക്കുന്നതിനിടയിൽ ആയിരുന്നു കാട്ടാന ആക്രമണം. ഇതേവർഷം സെപ്റ്റംബർ 12ന്, വെള്ളമുണ്ട പൊളിഞ്ഞാൽ സിറപ്പുല്ല് മലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വനം വകുപ്പിലെതാൽക്കാലിക വാച്ചർ തങ്കച്ചൻ ആണ് മരിച്ചത്. വനംവകുപ്പിന്റെ ട്രക്കിങ്ങിനിടയായിരുന്നു കാട്ടാന ആക്രമണം.
ഒക്ടോബർ 14 പുൽപ്പള്ളി ആനപ്പാറ സ്വദേശി കുള്ളൻ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. സെപ്തംബർ 30നായിരുന്നു ആക്രമണം. നംവബർ 4ന് മേപ്പാടി ചോലമല സ്വദേശി കുഞ്ഞവറാൻ, രാവിലെ പണിക്ക് പോകുമ്പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡിസംബർ 6. പുൽപ്പള്ളി പള്ളിച്ചിറ കോളനിയിലെ ബോളൻ ചികിത്സയിലിരിക്കെ മരിച്ചു. ജൂലൈ 23നായിരുന്നു കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. 2024 ൽ മൂന്നാഴ്ചയ്ക്കിടെ മൂന്നുപേർ കാട്ടാനക്കലിയിൽ കൊല്ലപ്പെട്ടു
ജനുവരി 31 തോൽപ്പെട്ടി നരിക്കല്ല് സ്വദേശി ലക്ഷ്മണൻ. കാപ്പിക്ക് കാവൽ ഇരിക്കുമ്പോൾ കാട്ടാന ആക്രമണത്തിന് ഇരയായി. ഫെബ്രുവരി 10ന് പടമല സ്വദേശി അജീഷിനെ ബേലൂർ മഖ്ന ചവിട്ടിക്കൊന്നു. ഫെബ്രുവരി 17 ന് താൽക്കാലിക വാച്ചർ പാക്കം സ്വദേശി പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജോലിക്കിടെയായിരുന്നു കാട്ടാന ആക്രമണം. തൊട്ടടുത്ത മാസം മാർച്ച് 28ന്വ യനാട് – മലപ്പുറം അതിർത്തിയായ പരപ്പൻപാരയിൽ കാട്ടാന ആക്രമണത്തിൽ മിനി കൊല്ലപ്പെട്ടു. 2025 കാട്ടാന ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നതിന് കുറവുണ്ടായില്ല. ജനുവരി 8 കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പട്ടികയിലെ ഒടുവിലെ പേരാണ് നൂൽപ്പുഴയിലെ മാനുവിന്റേത്.
വന ഗ്രാമങ്ങളിൽ താമസിക്കുന്നവർ രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ അപ്രതീക്ഷിതമായി കാട്ടാനകൾക്ക് മുമ്പിൽ പെടുന്നതും ആക്രമണത്തിന് ഇരയാകുന്നതും പതിവാണ്. വയനാട്ടിൽ പലയിടത്തും സ്വയം സന്നദ്ധ പുനരധിവാസം നടപ്പിലാക്കുന്നുണ്ടെങ്കിലും പണം നൽകുന്നത് വൈകുന്നതിനാൽ കൂടുതൽ പേർ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യപ്പെടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
സമീപകാലത്ത് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പട്ടിക
2023
1. ഓഗസ്റ്റ് 13 തോൽപ്പെട്ടി ബേഗൂരിൽ സോമൻ
2. സെപ്തംബർ 12 പുളിഞ്ഞാൽ ചിറപ്പുല്ല് മല വനംവകുപ്പ് താത്കാലിക ജീവനക്കാരൻ നെല്ലിക്കച്ചാൽ തങ്കച്ചൻ
3. ഒക്ടോബർ 14 പുൽപ്പള്ളി ആനപ്പാറ സ്വദേശി കുള്ളൻ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. സെപ്തംബർ 30നായിരുന്നു ആക്രമണം.
4. നംവബർ 4. മേപ്പാടി ചോലമല സ്വദേശി കുഞ്ഞവറാൻ, രാവിലെ പണിക്ക് പോകുമ്പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
5. ഡിസംബർ 6. പുൽപ്പള്ളി പള്ളിച്ചിറ കോളനിയിലെ ബോളൻ ചികിത്സയിലിരിക്കെ മരിച്ചു. ജൂലൈ 23നായിരുന്നു കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്.
2024
1. ജനുവരി 31 തോൽപ്പെട്ടി നരിക്കല്ല് സ്വദേശി ലക്ഷ്മണൻ. കാപ്പിക്ക് കാവൽ ഇരിക്കുമ്പോൾ
2. ഫെബ്രുവരി 10 പടമല സ്വദേശി അജീഷ്. ബേലൂർ മഖ്ന ചവിട്ടിക്കൊന്നു.
3. ഫെബ്രുവരി 17. പാക്കം സ്വദേശി പോൾ. കുറുവദ്വീപിലെ താത്കാലിക വനംവാച്ചർ ആയിരുന്നു.
4. മാർച്ച് 28 വയനാട് – മലപ്പുറം അതിർത്തിയായ പരപ്പൻപാരയിൽ കാട്ടാന ആക്രമണത്തിൽ മിനി കൊല്ലപ്പെട്ടു.
2025
1. ജനുവരി 8 കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ അപകടം.
2. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു. രാത്രി സാധനം വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ