അമ്പെയ്ത്തില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ക്വാര്‍ട്ടറില്‍ പുറത്ത്. ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോട് തോറ്റു. 06നാണ് ദീപികയുടെ തോല്‍വി. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സില്‍ മല്‍സരിക്കുന്ന ദീപിക കുമാരിക്ക് ഇത്തവണയും മെഡല്‍ പട്ടികയില്‍ എത്താനായില്ല.
അതാനു ദാസ് മാത്രമാണ് അമ്പെയ്ത്തില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ താരം. നാളെയാണ് അതാനുവിന്റെ മല്‍സരങ്ങള്‍.


