ഒരു തെളിവുമില്ലാത്ത കാര്യങ്ങള്‍ ഓരോ ദിവസവും കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു നടക്കുകയാണ്. അവര്‍ക്ക് പിന്നിലുള്ള ഗൂഢാലോചനക്കാരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കള്ളക്കടത്ത് കേസിലെ പ്രതി പറയുന്നതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്.
എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളാണ് സ്വപ്നക്കു പിന്നിലുള്ളത്. സ്വപ്ന പറയുന്നതു ഏറ്റുപിടിച്ച് നാട്ടില്‍ അരാജകത്വം സ്യഷ്ടിക്കാനാണ് എല്‍ഡിഎഫ്- ബിജെപി ശ്രമമെന്നും കാനം പറഞ്ഞു.