മഹാരാഷ്ട്രയിലെ എന്‍സിപിയും ബിജെപിയും ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് പി.സി. ചാക്കോ. വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ തെരഞ്ഞെടുപ്പ് അജണ്ടയാണ്. ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുള്ളത് കോണ്‍ഗ്രസിനാണെന്നും പി.സി. ചാക്കോ പറഞ്ഞു.
ശരദ് പവാറിന് ബിജെപിയോടുള്ള നിലപാട് അറിയാന്‍ റിസര്‍ച്ചിന്റെ ആവശ്യമൊന്നുമില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്ന് ബിജെപിയെ പുറത്താക്കി സര്‍ക്കാരുണ്ടാക്കിയതാണ്. ബിജെപിയെ പരാജയപ്പെടുത്തിയ ആളെ കുറിച്ചാണ് ഇത്തരത്തിലൊരു പ്രചാരണമെന്നും പി. സി ചാക്കോ പറഞ്ഞു.
കേരളത്തിലെ ഇടത് മുന്നണിക്കൊപ്പം ശക്തമായി നിലകൊള്ളുന്ന എന്സിപിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢമായ അജണ്ടയുണ്ട്. തലശേരിയിലും ഗുരുവായൂരിലും കോണ്‍ഗ്രസ്- ബിജെപി രഹസ്യ ധാരണ ശകത്മാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയിലേയ്ക്ക് എത്തുമെന്നും പി.സി. ചാക്കോ വ്യക്തമാക്കി.


