സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജര്‍ വേദി പങ്കിട്ടത് അവിചാരിതമെന്നും നടപടി വേണ്ടെന്നും നേതൃത്വം. വീഴ്ച പറ്റിയത് ക്രിക്കറ്റ് മത്സരത്തില്‍ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിനാണ്. ട്രോഫി നല്കി മടങ്ങലല്ലാതെ ഷാജറിന് മറ്റുവഴികളില്ലായിരുന്നു. തില്ലങ്കേരി ലോക്കല്‍ കമ്മറ്റി കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തതോടെ സംഭവം അടഞ്ഞ അധ്യായമായെന്നും ഇക്കാര്യത്തില്‍ ഇനി ഡിവൈഎഫ്ഐ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് സംഘടനയുടെ നിലപാട്.
ആകാശ് തില്ലങ്കേരിക്ക് ഷാജര്‍ ട്രോഫി നല്‍കിയത് വായനശാല ഭാരവാഹികള്‍ക്ക് സംഭവിച്ച ജാഗ്രത കുറവെന്നാണ് സിപിഐഎം വിലയിരുത്തല്‍. പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എ ഷാജി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
തെറ്റായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്ന വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ ഒരിക്കല്‍ പോലും അംഗീകരിക്കുന്ന സംഘടനകളല്ല സിപിഐഎമ്മും ഡിവൈഎഫ്ഐയും. എത്ര ഉന്നതരാണെങ്കിലും അവരുടെ തെറ്റുകള്‍ക്ക് നേരെ ശക്തമായ നിലപാട് സ്വീകരിച്ച പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്നും തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിെൈവഫ്ഐ നിലപാട് വ്യക്തമാക്കിയത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകാരെണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുകയും രാത്രിയായാല്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തുകയും ചെയ്യുന്ന ആകാശ് തില്ലങ്കേരിക്കെതിരെ കഴിഞ്ഞ വര്‍ഷം ഷാജര്‍ നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇവര്‍ കള്ളക്കടത്ത് സംഘമാണെന്നും ശുദ്ധാത്മാക്കള്‍ ഇവരുടെ വലയില്‍ വീണുപോകരുതെന്നുമായിരുന്നു ഷാജറിന്റെ പഴയ ആഹ്വാനം.
കഴിഞ്ഞ ദിവസം തില്ലങ്കേരി വഞ്ഞേരിയില്‍ നടന്ന സികെജി ക്ലബിന്റെ വാര്‍ഷികവും വഞ്ഞേരി പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വാര്‍ഷിക ചടങ്ങും നടന്ന വേദിയിലാണ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരി ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച വഞ്ഞേരി സികെജി ക്ലബ് ക്രിക്കറ്റ് ടീം മാനേജരായിരുന്നു ആകാശ് തില്ലങ്കേരി.


