ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്സി യൂണിയന് അറിയിച്ചു.
ഓട്ടോ തൊഴിലാളികളുടെ ചാര്‍ജ് വര്‍ധന സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ചാര്‍ജ് വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാര്‍ജ് വര്‍ധനവിനെ കുറിച്ച് അന്തിമമായി തീരുമാനം എടുക്കുക.ലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കും.
സി.എന്‍.ജി ഓട്ടോറിക്ഷകളുടെ ടെസ്റ്റിങ് സെന്ററുകള്‍ കേരളത്തിലില്ല. ആറുമാസത്തിനുള്ളില്‍ എറണാകുളത്ത് ടെസ്റ്റിങ് സെന്റര്‍ ആരംഭിക്കും. കള്ള ടാക്സികളുടെ കാര്യത്തില്‍ കര്‍ശന നടപടി എടുക്കും . കള്ള ടാക്സി പിടികൂടിയാല്‍ ലൈസന്‍സും ആര്‍സിയും റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.


