കാര്‍ഷിക നിയമങ്ങള്‍ അനിവാര്യമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയായിരുന്നു പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷകരെ നിയമ നിര്‍മ്മാണം ശാക്തീകരിച്ചുവെന്നും കര്‍ഷകര്‍ക്ക് സഹായകരാമായി കാര്‍ഷിക നിയമങ്ങള്‍ രാജ്യമാകെ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവെന്നും കര്‍ഷകരുടെ നന്മയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
കാര്‍ഷികോത്പന്ന വിപണന പ്രോത്സാഹന ബില്‍ 2020, കര്‍ഷക ശാക്തീകരണ സേവന ബില്‍ 2020, അവശ്യസാധന (ഭേതഗതി) ബില്‍ 2020 എന്നിവയാണ് കാര്‍ഷിക നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുകയാണ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
സമരം കടുക്കുമ്പോഴും കര്‍ഷക നിയമങ്ങളെ ന്യായീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചന നല്കി. ബുറാഡിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമരവേദിയിലേക്ക് മാറിയാല്‍ ഉടന്‍ ചര്‍ച്ചയാകാമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉപാധി തള്ളികളയുമെന്ന് കര്‍ഷക സംഘടനകള്‍ സൂചിപ്പിച്ചു.
സല്‍ഹിയിലെ സിംഗു, തിക്രി അതിര്‍ത്തികളില്‍ ശൈത്യത്തെ കീറിമുറിച്ച് കര്‍ഷക പ്രക്ഷോഭത്തിന്റെ ചൂട് കൂടുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമേ യുപി, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് രാജ്യ തലസ്ഥാനം ലക്ഷ്യമാക്കി കര്‍ഷകര്‍ നീങ്ങുകയാണ്. എന്നാല്‍, ചര്‍ച്ചകള്‍ക്ക് ഉപാധിവച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന കര്‍ഷക സംഘടനാ നേതാക്കളെ ചൊടിപ്പിച്ചു. ഡല്‍ഹിയിലേക്കുള്ള മറ്റ് ദേശീയ പാതകളും പിടിച്ചെടുക്കാന്‍ കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്.


