വ്യാജവാര്‍ത്തകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജവാര്‍ത്തകള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് പറഞ്ഞ മോദി എന്തും ഫോര്‍വേഡ് ചെയ്യും മുമ്പ് പത്തു തവണ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. ഹരിയാനയില്‍ ‘ചിന്തന്‍ ശിബിരം’ എന്ന പേരില്‍ നടന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”എന്തു വിവരവും ഫോര്‍വേഡ് ചെയ്യുന്നതിനുമുന്പ് പത്തു തവണ ആലോചിക്കണം. വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷമേ വിശ്വസിക്കാവൂ. ഏതു വിവരവും നേരാണോ എന്ന് ഉറപ്പിക്കാനുള്ള സംവിധാനങ്ങള്‍ എല്ലാ പ്ലാറ്റ്ഫോമിലുമുണ്ട്. വിവിധ സ്രോതസുകളില്‍ ബ്രൗസ് ചെയ്തു നോക്കിയാല്‍ അതേക്കുറിച്ചുള്ള പുതിയ വിവരം ലഭിക്കും.”-മോദി ചൂണ്ടിക്കാട്ടി.
വ്യാജവാര്‍ത്ത തടയാന്‍ സാങ്കേതിക രംഗത്ത് കൂടുതല്‍ മുന്നേറ്റം ആവശ്യമാണ്. വ്യാജവാര്‍ത്തയുടെ വസ്തുതാ പരിശോധന അനിവാര്യമാണ്. ഇതില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുണ്ട്. ഫോര്‍വേഡ് ചെയ്യും മുന്‍പ് വിവരങ്ങള്‍ ഉറപ്പു വരുത്താവുന്ന സംവിധാനങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്നും മോദി ആവശ്യപ്പെട്ടു.