ബെംഗളുരു മയക്കുമരുന്നുകേസില്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. മയക്കുമരുന്ന് കേസില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ലഹരിക്കടത്ത് കേസില്‍ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലായിരുന്നു വീണ്ടും ചോദ്യം ചെയ്യല്‍. 11 മണിയോടെ ബിനീഷ് കോടിയേരി ഇഡി സോണല്‍ ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. തുടര്‍ന്നായിരുന്നു ബിനീഷിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.