സ്വര്‍ണക്കടത്തുകേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുവെന്നും പിടിയിലായവരില്‍ ഒരു വിഭാഗം യുഡിഎഫുമായി ബന്ധമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
കസ്റ്റംസ് ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസിലാക്കാം. എന്നാല്‍ സ്വന്തം ചാനലായ ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞിരിക്കുകയാണ്. കേന്ദ്ര സഹമന്ത്രിയും ജനം ടിവിയെ തള്ളി പറഞ്ഞു. ഇതോടെ ബിജെപി എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലായി. എന്ത് നെറികെട്ട നിലപാടുകളും സ്വീകരിക്കാന്‍ ബിജെപി തയ്യാറാകും. പെറ്റമ്മയെ വരെ തള്ളിപ്പറയുമെന്ന് കടകംപള്ളി ആരോപിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും സയാമീസ് ഇരട്ടകളാണെന്നും ബിജെപിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കടകംപള്ളി പറഞ്ഞു.


