ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനുദാസിന് അട്ടിമറി ജയം. രണ്ടു തവണ ഒളിംപിക് ചാംപ്യനായ ജിന്‍ ഹ്യെകിനെയും തോല്പിച്ച് അതാനു പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പിവി സിന്ധു ക്വാര്‍ട്ടറില്‍ കടന്നതും ഹോക്കിയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയതും ഇന്ത്യയ്ക്ക് ഇന്ന് നല്ല വാര്‍ത്തയാണ്.
അതിനിടെ ഒളിംപിക്സിനെത്തി കോവിഡ് ബാധിച്ചവരുടെ എണ്ണം 193 ആയി. മൂന്ന് അത്ലിറ്റുകള് ഉള്‍പ്പടെ 24 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.


