മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂര്‍ സ്വദേശികളായ ഷാജി മകന് ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.പട്ടപ്പൊയില്‍ പന്നിയോട് കുളത്തില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തില്‍ മുങ്ങിപ്പോയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാജിയും മുങ്ങി മരിച്ചത്.
ജ്യോതിരാദിത്യന് തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നിരുന്നു. ഇതിനായിട്ടാണ് ഇരുവരും നീന്തല്‍ പഠിക്കാന്‍ എത്തിയതെന്നാണ് വിവരം. ഷാജി ഏച്ചൂര്‍ സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ഫയര്‍ഫോഴ്സും, പൊലീസും, നാട്ടുകാരും ചേര്‍ന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു.


