തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വി സി സിസാ തോമസ്. തന്റെ അധികാര പരിധിയിലേക്ക് സിന്‍ഡിക്കേറ്റ് കടന്നുകയറാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപസമിതിയെ നിയമിച്ച സിന്‍ഡിക്കേറ്റിന്റെ നീക്കം ചട്ടവിരുദ്ധമാണ്. സര്‍വകലാശാല സ്റ്റ്യാറ്റിയൂട്ടുകള് വിശദമായി പഠിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
എല്ലാ സര്‍വകലാശാല കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കേണ്ടത് വൈസ് ചാന്‍സിലര്‍ ആണെന്നും ഇത് ലംഘിച്ചു കൊണ്ടാണ് സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്ണന്സ് യോഗവും തീരുമാനങ്ങള്‍ എടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.