സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി. ഗണേഷ് കുമാറെന്ന വെളിപ്പെടുത്തലുമായി ബന്ധുവും കേരള കോണ്‍ (ബി) മുന്‍ സംസ്ഥാന നേതാവുമായ മനോജ് കുമാര്‍. രക്ഷിക്കണമെന്നു പറഞ്ഞതിനാല്‍ താനും അന്ന് ഇടപെട്ടു. സരിത നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും പി.എ. പ്രദീപ് കോട്ടാത്തലയുമാണ്. സരിതയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തെന്നും മനോജ് പറയുന്നു.
കൊല്ലം തലവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തല്‍.


