കൊട്ടാരക്കര : സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന് വീണ്ടും തിരിച്ചടി. കേസില്‍ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവര്‍ത്തിച്ചു. അടുത്തമാസം ആറാം തീയതി കേസ് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര കോടതിയാണ് പരിഗണിക്കുക. ഗണേഷ് കുമാറും സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയില്‍ എത്താന്‍ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമന്‍സ്. ഇതിനെതിരെ ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
Home LOCALKollam സോളാർ ഗൂഢാലോചനക്കേസിൽ ഗണേഷ് കുമാറിന് വീണ്ടും തിരിച്ചടി: നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കോടതി
സോളാർ ഗൂഢാലോചനക്കേസിൽ ഗണേഷ് കുമാറിന് വീണ്ടും തിരിച്ചടി: നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കോടതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം