സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതായും സംശയമുണ്ട്. പിരിവ് തുക ട്രഷറിയില്‍ അടയ്ക്കുന്നതിനും വീഴ്ച പറ്റിയിട്ടുണ്ട്. ബിനാമി പേരില്‍ ജീവനക്കാര്‍ ചിട്ടി പിടിക്കുന്നതായും കണ്ടെത്തി. ഓപറേഷന് ബചതിന്റെ ഭാഗമായി വിജിലന്‍സാണ് പരിശോധന നടത്തിയത്.
ചിട്ടികളിലെ ക്രമക്കേടുമയി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് നടപടി. 40 ബ്രാഞ്ചുകളില്‍ പരിശോധന നടത്തിയതില്‍ 20 ബ്രാഞ്ചുകളില്‍ വ്യാപക ക്രമക്കേടെന്നാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതിനു പുറമേ 10 ബ്രാഞ്ചുകളില്‍ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.
കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലന്‍സ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇടപാടുകളില്‍ വ്യക്തതയില്ലായ്മ കണ്ടെത്തിയത്. ഇതിനു പുറമേ പണം വകമാറ്റ് ചെലവിട്ടുവെന്നത് സംബന്ധിച്ചും വിജിലന്‍സിന് തെളിവ് ലഭിച്ചു. തൃശൂരില്‍ രണ്ട് ബ്രാഞ്ചില്‍ ഒരാള്‍ക്ക് 20 ല്‍ അധികം ചിട്ടികള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കള്ളപ്പണം വെളിപ്പിക്കുന്നതിനായുള്ളതാണോ എന്നതാണ് പ്രധാന സംശയം. ഇക്കാര്യത്തില്‍ തുടരന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ വാദം.
പലസ്ഥനങ്ങളിലും പിരിവ് തുക ബ്രാഞ്ച് തുക ബാങ്കുകളിലേക്കും ട്രഷറിയിലേക്കും മാറ്റുന്ന രീതിയുണ്ട്. എന്നാല്‍, പലസ്ഥലങ്ങളിലും അങ്ങനെ മാറ്റുന്നതിന് വീഴ്ച സംഭവിച്ചെന്നും വിജിലന്‍സ് കണ്ടെത്തി. ജീവനക്കാര്‍ തന്നെ ബിനാമി പേരില്‍ ചിട്ടി പിടിക്കുന്നതായും വിജിലന്‍സിന് തെളിവ് ലഭിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറും.

