വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച ഭിന്ന ശേഷിക്കാരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് സാമൂഹ്യനീതി വകുപ്പ് നല്കി വരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
പ്രവര്‍ത്തന മേഖലയെ സംബന്ധിച്ച വിവരങ്ങള്‍ സിഡിയിലും വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഫോട്ടോ (പാസ്പോര്‍ട്ട്, ഫുള്‍ സൈസ് സഹിതം) എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ലഭ്യമാക്കണം.
മുമ്പ് അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക്: 0484 2425377 എന്ന നമ്പറില്‍ ബന്ധപ്പെടണം.


