സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് സ്വയംഭരണ എക്സൈസ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ എം.വി ഗോവിന്ദന്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റുകയാണെന്നും പരമാവധി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാനാവശ്യമായ സംഘടനാപരമായ നിലപാട് സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
‘മറ്റ് കാര്യങ്ങളെപ്പറ്റി പിന്നീട് തീരുമാനിക്കും. കൊടിയേരിയുമായി വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. കൊടിയേരിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നല്‍കണമെന്നതാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ പ്രവര്‍ത്തിച്ച് വരികയാണ്. പരമാവധി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാനാവശ്യമായ സംഘടനാപരമായ നിലപാട് സ്വീകരിക്കും.
മന്ത്രിസഭാ പുനസംഘടനയുടെ കാര്യവും മറ്റും പാര്‍ട്ടി തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും’. അദ്ദേഹം പറഞ്ഞു.


