മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ മുഖ്യമന്ത്രി മൂന്നേമൂക്കാല്‍ മണിക്കൂര്‍ ചട്ടം ലംഘിച്ച് പ്രസംഗിക്കുകയായിരുന്നു. സമയ ദൈര്‍ഘ്യവും ചട്ടം ലംഘിച്ച് നോക്കി വായിക്കുകയും ചെയ്തു. എന്നിട്ടും സ്പീക്കര്‍ ഇതിനെതിരെ ഒരു കാര്യവും പറഞ്ഞില്ല. പ്രതിപക്ഷം ക്ഷമയോടെ മുഖ്യമന്ത്രിയുടെ ഈ നോക്കി വായന മൂന്നേമൂക്കാല്‍ മണിക്കൂര്‍ കേട്ടിരുന്നു. ഇതിനുശേഷം എഴുതികൊടുത്ത ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്നപ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം തെറി വിളിക്കുകയായിരുന്നവെന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, ഇതിനുള്ള മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നത്. ഇപ്പോഴത്തെ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കയറിയിട്ടില്ല. കസേര തകര്‍ത്തിട്ടില്ല. സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ല. ആരെയും തെറി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കുലംകുത്തി, പരനാറി, നികൃഷ്ടജീവി എന്നോക്ക വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജപ്പെട്ടുവെന്ന് എല്ലാര്ക്കും അറിയാം. യുഡിഎഫിന് നിയമസഭയില്‍ അംഗബലം കുറവാണ്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം പാസാക്കിയിട്ട് മാസങ്ങളായെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ചത് ആരോപണങ്ങളല്ല, വസ്തുകള്‍ മാത്രമാണ്. ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.