രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,86,364 കേസുകളാണ്. 44 ദിവസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3660 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,75,55,457 ആയി. ഇതില്‍ 23,43,152 ആക്ടീവ് കേസുകളാണുള്ളത്. 2,48,93,410 പേര്‍ക്ക് രോഗമുക്തി നേടാനായി. പ്രതിദിന കേസുകള്‍ കുറയുന്ന സാഹചര്യത്തിലും മരണ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.


