ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെ സി.പി.എം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് നടപടി. സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് അംഗീകാരം നല്കി. ദേവികുളത്തെ ഇടത് സ്ഥാനാര്‍ഥിയെ തോല്പിക്കാന് ശ്രമിച്ചു എന്നാണ് കണ്ടെത്തിയത്. നടപടി മൂന്നാര്‍ ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ നടപടി തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു എസ്. രാജേന്ദ്രന്റെ പ്രതികരണം. ജാതിയുടെ ഭാഗമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് താന്‍ നേരത്തെ അറിയിച്ചതാണ്. പാര്‍ട്ടി നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുന്നു. ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. ആശയം കൊണ്ടു നടക്കുന്നവരെല്ലാം പാര്‍ട്ടി അംഗങ്ങളല്ലല്ലോ. തന്റെ പ്രവര്‍ത്തന ശൈലിയും പെട്ടെന്ന് മാറുന്നതല്ല. എന്നും പാര്‍ട്ടിക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.


