കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ കിറ്റക്സില്‍ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. വിശദമായ പരിശോധനയ്ക്ക് തൊഴില്‍ വകുപ്പ് കമ്മിഷണറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി ശിവന് കുട്ടി അറിയിച്ചു.
അതിക്രമത്തില്‍ കിറ്റക്സിനോട് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ പരിശോധന നടത്തുമെന്ന് ലേബര്‍ ഓഫിസര്‍ അറിയിച്ചു.
ക്രിസ്മസ് ദിനത്തിലെ പൊലീസിനെതിരായ ആക്രമണത്തില്‍ കിറ്റക്സിലെ 162 തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സംഘര്‍ഷം തടയാനെത്തിയ എസ്എച്ച്ഒയെ വധിക്കാന്‍ ശ്രമിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
പിന്നാലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലഹരി ഉപയോഗത്തെ സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന.