ഭാരത് ജോഡോ യാത്രയില്‍ തിക്കും തിരക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് തിക്കും തിരക്കിലും വീണ് പരുക്കേറ്റു. ഇന്‍ഡോറില്‍ വച്ചാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കെ.സി. വേണുഗോപാല്‍ യാത്ര തുടര്‍ന്നു.
ഇന്ന് രാവിലെയാണ് സംഭവം. അനിയന്ത്രിതമായ തിരക്കില്‍പ്പെട്ട് കെ.സി. വേണുഗോപാല്‍ നിലത്ത് വീഴുകയായിരുന്നു. കൈയ്ക്കും കാല്‍മുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാമ്പില്‍ പ്രാഥമിക ചികിത്സ നല്കി. ശേഷം വീണ്ടും യാത്രയില്‍ പങ്കാളിയായി.
രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇരച്ചു കയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം. കഴിഞ്ഞ ദിവസമാണ് യാത്ര മധ്യപ്രദേശില്‍ പ്രവേശിച്ചത്. സംസ്ഥാനത്തെ യാത്രയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പങ്കുചേര്‍ന്നിരുന്നു.


