ദലിത് ഗവേഷക ദീപ പി മോഹനോടുള്ള എംജി സര്‍വകലാശാല അധികൃതരുടെ അനീതി തുടരുന്നു. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വ്വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് പരാതി. ഹൈക്കോടതിയുടേയും എസ്.സി, എസ്.ടി കമ്മീഷന്റെയും നിര്‍ദേശങ്ങളും സര്‍വകലാശാല കാറ്റില്‍ പറത്തി. ഇതോടെ നിരാഹാര സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ദീപ. ഭീം ആര്‍മി പിന്തുണയ്ക്കും.
2011ലാണ് ദീപാ പി മോഹന്‍ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശനം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും തുടങ്ങി. പക്ഷേ, ദലിത് വിദ്യാര്‍ത്ഥിയായ ദീപക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചില്ല. നിലവില്‍ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാറും വി.സി സാബു തോമസുമായിരുന്നു പ്രതിസ്ഥാനത്ത്.
ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹൈക്കോടതിയും വിഷയത്തില്‍ ഇടപ്പെട്ടു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നായിരുന്നു എസ്.സി, എസ്.ടി കമ്മീഷന്റെ ഉത്തരവ്.
ചാന്‍സിലര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ചാന്‍സിലറെ നേരിട്ട് കാണാന്‍ ശ്രമിച്ചതിന് ഗാന്ധി നഗര്‍പോലീസ് ദീപയെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിട്ടുണ്ട്.