രാജ്യത്തെ മികച്ച റോഡുകളുള്ളത് കേരളത്തിലാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ചെറിയ റോഡ് തകര്‍ച്ചകളെ പര്‍വ്വതീകരിച്ചു ചര്‍ച്ച നടത്തുന്നതിനാലാണ് നല്ല റോഡുകള്‍ കാണാതെ പോകുന്നതെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ തൃക്കണ്ണമംഗല്‍- പ്ലാപ്പള്ളി- സദാനന്ദപുരം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലാവസ്ഥാ വ്യതിയാനമാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും മന്ത്രി ആവര്‍ത്തിച്ചു. അതിനാല്‍ റോഡ് സുരക്ഷയ്ക്ക് പ്രത്യേകം സംവിധാനം ഒരുക്കാനാണ് തീരുമാനം.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കൊല്ലം ജില്ലയിലെ പരാതികള്‍ മുഹമ്മദ് റിയാസ് പരിശോധിച്ചു. റോഡുകളില്‍ സന്ദര്‍ശനം നടത്തിയും ഉദ്യോഗസ്ഥരായി ചര്‍ച്ച നടത്തിയും പ്രശ്നങ്ങള്‍ പരിശോധിച്ചതായി മന്ത്രി പറഞ്ഞു.
ഓരോ പരാതിയും പരിശോധിച്ച് ഉദ്യോഗസ്ഥരെ കൂടെ ഇരുത്തിയായിരുന്നു മന്ത്രിയുടെ മറുപടി. ഭൂരിപക്ഷം പ്രവര്‍ത്തികളും വളരെ നല്ല രീതിയില്‍ ചെയ്യാനായി ഉദ്യോഗസ്ഥര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികള്‍ കെട്ടിടം, പാലം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചു. പ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇടപെടുന്നതെന്നും റിയാസ് പറഞ്ഞു.


