ദുബായ്:മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി എന്‍. പി. മൊയ്തുവിന്റെയും വി. കെ.ഷഹനയുടെയും മകനായ മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. സഹോദരങ്ങള്‍: റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. കല്യാണത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.
വിവാഹത്തിന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം