അമേരിക്കയിലും കാനഡയിലും അതി ശൈത്യത്തില്‍ മരണം 38 ആയി. കാനഡയില്‍ 4 മരണം റിപ്പോര്‍ട്ട് ചെയ്തു. അതിശൈത്യത്തില്‍ വീടുകളില്‍ കുടുങ്ങിയപ്പോയ ഒട്ടേറപ്പേരുള്ളതിനാല് മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. രണ്ടരലക്ഷത്തോളം വീടുകളില്‍ ഇപ്പോഴും വൈദ്യുതിയില്ല.
ന്യൂയോര്‍ക്കില്‍ മഞ്ഞുവീഴ്ച കനത്തതോടെ സ്ഥിതി ഗുരുതരമാണ്. മൊണ്ടാനയിലും ബഫലോയിലും അന്തരീക്ഷ താപനില മൈനസ് 50 ഡിഗ്രിയായി താഴ്ന്നു. രണ്ടിടത്തും വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്.
കാനഡയില്‍ ഒന്റാറിയോയും ക്യൂബെക്കിലുമാണ് ധ്രുവക്കാറ്റിന്റെ കാഠിന്യം കൂടുതല്‍. യുഎസ് കാനഡ അതിര്‍ത്തിയിലെ മഞ്ഞുവീണ റോഡില്‍ ബസ് തെന്നിമാറിയാണ് നാലുപേര്‍ മരിച്ചത്.


