ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അബ്ദുറഹ്മാന് ഔഫിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍. മുസ്ലിം ലീഗാണ് ഗൂഢാലോചനക്ക് പിന്നില്‍. മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പിലേറ്റ പരാജയമാണ് അക്രമത്തിലേക്ക് നയിച്ചത്. അബ്ദുറഹ്മാന് ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജലീല്‍.
എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോകാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നതിനാലാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടായത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് എന്ന യാഗാശ്വത്തെ പിടിച്ചുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


